ഈഴവ സമുദായത്തെ മുഴുവൻ ഉദ്ധരിച്ചു കഴിഞ്ഞപ്പോൾ , അദ്ദേഹത്തിന് വിളിപാട് ഉണ്ടായി ഇനി എല്ലാ ഹിന്ദുക്കളെയും ഉദരിക്കണം. അത് ശരി ആണ് ….അദ്ദേഹത്തിന് അത് കഴിയും , കാരണം കേരളത്തിൽ കഷ്ട്ടപെടുന്ന ഒരു ഈഴവൻ പോലും ബാക്കി ഇല്ലാതെ ആയല്ലോ അല്ലെ...??. എല്ലാ ഈഴവരുടെയും സുഖങ്ങൾ അറിയാൻ അദേഹം സ്വയം നേരിട്ട് കേരളത്തിൽ അങ്ങ് ഇങ്ങു നടന്നു തിരക്കുന്നത് നമ്മള്‍ക്കെല്ലാം അറിയാവുന്ന കാര്യമ്മാലെ...? ഇത്രയും നീതിമാനായ , ആദര്ഷധീരനായ ,സംസാരസ്പുടതയുള്ള ഒരു നേതാവിനെ നമ്മളാരും കണ്ടിട്ടേ ഇല്ലല്ലോ …… ….
SNDP യിൽ അംഗത്തമുള്ളവുരെടെ (ഞാനും എടുത്തിരുന്നു ഒരെണ്ണം ) ക്ഷേമത്തിന് വേണ്ടി നിങ്ങൾ ചെയ്ത micro finance എന്തായി എന്ന് എല്ലാര്ക്കും അറിയാം . നിങ്ങൾ ഇന്ന് കാണിക്കുന്ന ദാഷ്ട്യം അത് ഞങ്ങളുടെ സംഘ ബലം ആണ് . അതില്ലാതായാൽ നിങ്ങളും നിങ്ങളുടെ ഭാര്യക്കും മകനും കിട്ടുന്ന എല്ലാ വിധ ആദരവുകളും ഇല്ലാതാകും.
“ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് പറഞ്ഞ മഹാനെ നിങ്ങൾ മറന്നേക്കാം . അദേഹം ഉണ്ടാക്കിയ സംഗടനയെ നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിച്ചാൽ NADESHA….ഇന്നല്ലെങ്കിൽ നാളെ അതിനു കണക്കു പറയേണ്ടി വരും തീര്‍ച്ച … സമാധാനം ആഗ്രഹിക്കുന്ന , നന്മ ആഗ്രഹിക്കുന്ന എല്ലാ എന്റെ പ്രിയ സുഹൃത്തുക്കളോടും (എല്ലാ കേരളിയോരോടും ) മാപ്പ് യാചിക്കേണ്ടി വരും.
ഒന്ന് മനസിലാക്കിയാൽ നന്ന് . എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങൾ മനസിലാക്കി , അവർക്ക് വേണ്ട സഹായങ്ങൾ നല്കി , അവർക്ക് വേണ്ടി ജീവിക്കുന്ന ഒരു പ്രസ്ഥാനത്തെ മാത്രമേ അവർക്ക് വേണ്ടൂ. അല്ലാതെ വര്‍ഗ്ഗീതയും , കൊലപാതകങ്ങളും , അഴിമതിയും നിറഞ്ഞ ഭരണകൂടം ഈ ലോകത്താർക്കും ആർക്കും വേണ്ട …….