Thursday, December 3, 2015

ഈഴവ  സമുദായത്തെ   മുഴുവൻ  ഉദ്ധരിച്ചു  കഴിഞ്ഞപ്പോൾ , അദ്ദേഹത്തിന്   വിളിപാട്  ഉണ്ടായി  ഇനി  എല്ലാ  ഹിന്ദുക്കളെയും  ഉദരിക്കണം. അത്  ശരി  ആണ് ….അദ്ദേഹത്തിന്  അത്  കഴിയും , കാരണം  കേരളത്തിൽ  കഷ്ട്ടപെടുന്ന  ഒരു  ഈഴവൻ പോലും  ബാക്കി  ഇല്ലാതെ  ആയല്ലോ  അല്ലെ...??. എല്ലാ ഈഴവരുടെയും   സുഖങ്ങൾ അറിയാൻ   അദേഹം  സ്വയം  നേരിട്ട്  കേരളത്തിൽ  അങ്ങ്  ഇങ്ങു നടന്നു  തിരക്കുന്നത്  നമ്മള്ക്കെല്ലാം അറിയാവുന്ന കാര്യമ്മാലെ...? ഇത്രയും  നീതിമാനായ , ആദര്ഷധീരനായ ,സംസാരസ്പുടതയുള്ള  ഒരു  നേതാവിനെ  നമ്മളാരും  കണ്ടിട്ടേ  ഇല്ലല്ലോ …… ….

SNDP യിൽ അംഗത്തമുള്ളവുരെടെ  (ഞാനും  എടുത്തിരുന്നു  ഒരെണ്ണം ) ക്ഷേമത്തിന്  വേണ്ടി  നിങ്ങൾ  ചെയ്ത  micro finance എന്തായി എന്ന്  എല്ലാര്ക്കും  അറിയാം . നിങ്ങൾ  ഇന്ന്  കാണിക്കുന്ന  ദാഷ്ട്യം  അത്  ഞങ്ങളുടെ  സംഘ  ബലം  ആണ് . അതില്ലാതായാൽ  നിങ്ങളും  നിങ്ങളുടെ  ഭാര്യക്കും  മകനും  കിട്ടുന്ന  എല്ലാ  വിധ  ആദരവുകളും  ഇല്ലാതാകും.

ഒരു  ജാതി  ഒരു  മതം  ഒരു  ദൈവം” എന്ന്  പറഞ്ഞ  മഹാനെ  നിങ്ങൾ  മറന്നേക്കാം . അദേഹം  ഉണ്ടാക്കിയ  സംഗടനയെ    നിങ്ങൾ  നിങ്ങളുടെ  വ്യക്തിപരമായ  നേട്ടങ്ങൾക്ക്‌  ഉപയോഗിച്ചാൽ   NADESHA….ഇന്നല്ലെങ്കിൽ  നാളെ  അതിനു  കണക്കു  പറയേണ്ടി  വരും  തീര്ച്ച … സമാധാനം  ആഗ്രഹിക്കുന്ന , നന്മ  ആഗ്രഹിക്കുന്ന  എല്ലാ  എന്റെ  പ്രിയ  സുഹൃത്തുക്കളോടും (എല്ലാ  കേരളിയോരോടും ) മാപ്പ്  യാചിക്കേണ്ടി  വരും.

ഒന്ന്  മനസിലാക്കിയാൽ  നന്ന് . എല്ലാ  ജനങ്ങളുടെയും    പ്രശ്നങ്ങൾ  മനസിലാക്കി , അവർക്ക് വേണ്ട  സഹായങ്ങൾ  നല്കി  , അവർക്ക്  വേണ്ടി  ജീവിക്കുന്ന  ഒരു  പ്രസ്ഥാനത്തെ  മാത്രമേ  അവർക്ക്   വേണ്ടൂ. അല്ലാതെ  വര്ഗ്ഗീതയും , കൊലപാതകങ്ങളും , അഴിമതിയും  നിറഞ്ഞ   ഭരണകൂടം  ഈ ലോകത്താർക്കും  ആർക്കും  വേണ്ട …….